
ഗുവാഹത്തി: അസമിൽ ഏഴ് വയസ്സുകാരി ചിലന്തി കടിയേറ്റ് മരിച്ചു(spider bite). ടിൻസുകിയയിലെ പനിറ്റോള ഗ്രാമത്തിലാണ് സംഭവം നടന്നത്. മുട്ടകൾ അടങ്ങിയ മുള കൊട്ട തുറന്നപ്പോൾ കറുത്ത നിറമുള്ള ചിലന്തി കുട്ടിയുടെ കൈയ്യിൽ കടിക്കുകയിരുന്നു.
തുടർന്ന് കൈ വീർത്തു വന്നതോടെ കുട്ടിയെ അടുത്തുള്ള സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് കുട്ടി മരിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്ന സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു.