
പട്ന: ബിഹാറിൽ ഒരു ഗ്രാമത്തിലെ രണ്ട് ആൺകുട്ടിയെയും പെൺകുട്ടിയെയും ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കുകയും ചെയ്തതായി റിപ്പോർട്ട്. ബീഹാറിലെ റോഹ്താസിൽ, ബിക്രംഗഞ്ച് സബ്ഡിവിഷൻ പ്രദേശത്തെ ദിനാരയിൽ നിന്നാണ് ക്രൂര സംഭവം പുറത്ത് വരുന്നത്. സംഭവതിപ്പോലെ പ്രതികളെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏഴ് വയസ്സുള്ള പെൺകുട്ടിയെയും അഞ്ച് വയസ്സുള്ള സഹോദരനെയും വീട്ടിൽ തനിച്ചായിരുന്ന സമയം, അയൽപക്കത്തുള്ള ഒരു യുവാവ് ഇരുവരെയും ഉപദ്രവിച്ചെന്നാണ് റിപ്പോർട്ട്. ഇരയായ കുട്ടികളുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് ക്രൂര പീഡനത്തിന്റെ വിവരം പുറംലോകം അറിയുന്നത്. 'അമ്മ വീട്ടിലെത്തിയപ്പോൾ കണ്ടത് ,കുട്ടികൾ രണ്ടുപേരും വേദന കൊണ്ട് നിലവിളിക്കുന്നതായിരുന്നു.
തുടർന്ന് ഏഴ് വയസ്സുള്ള പെൺകുട്ടി നടന്നതെല്ലാം അമ്മയോട് പറഞ്ഞു. ഇതിനുശേഷം, ഇരയായ കുട്ടികളുടെ അമ്മ പ്രതിയെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ, പ്രതിയും സഹോദരനും യുവതിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ കാര്യം പോലീസിൽ എത്തി. ഉടനടി നടപടി സ്വീകരിച്ച പോലീസ്, ദിനാരയിൽ നിന്ന് പ്രതിയായ ഹനുമാൻ കുമാറിനെ അറസ്റ്റ് ചെയ്തു.
അതേസമയം, സഹോദരനെ രക്ഷിക്കാൻ ശ്രമിച്ച പ്രതിയായ തെമ്പുൽ കുമാർ ഒളിവിലാണെന്ന് പറയപ്പെടുന്നു. ഇയാളെ പിടികൂടാൻ പോലീസ് തിരച്ചിൽ നടത്തിവരികയാണ്.