
ദിബ്രുഗഡ്: അസമിലെ ദിബ്രുഗഡിൽ ഏഴ് വയസുകാരനെ മൂടിയില്ലാത്ത അഗ്നി സുരക്ഷാ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി(fire safety tank) . ജോർഹട്ട് ജില്ലയിലെ മരിയാനി സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അച്ഛൻ ചികിത്സയിലായിരുന്നതിനാൽ മുത്തച്ഛന്റെ വീട്ടിലേക്ക് പോയ കുട്ടിയെ കഴിഞ്ഞ ദിവസം 3 മണി മുതലാണ് കാണാതായത്.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് തുറന്ന ഫയർ സേഫ്റ്റി ടാങ്കിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ദിബ്രുഗഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കെട്ടിട ഉടമയുടെ കടുത്ത അശ്രദ്ധ ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകി.