ജമ്മു കശ്മീരിലെ ലേയിൽ സ്വകാര്യ ബസ് ഗർത്തത്തിലേക്ക് മറിഞ്ഞ് ഏഴ് മരണം

ജമ്മു കശ്മീരിലെ ലേയിൽ സ്വകാര്യ ബസ് ഗർത്തത്തിലേക്ക് മറിഞ്ഞ് ഏഴ് മരണം
Published on

ലഡാക്ക്: ജമ്മു കശ്മീരിലെ ലേയിൽ സ്വകാര്യ യാത്രാബസ് ഗർത്തത്തിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. 20 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ലേയിൽ നിന്ന് കിഴക്കൻ ലഡാക്കിലേക്ക് പോകുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. 200 മീറ്റർ താഴ്ചയുള്ള ഗർത്തത്തിലാണ് ബസ് പതിച്ചത്. പരിക്കേറ്റവരെ ലേയിലെ ജില്ല ആശുപത്രിയിലും സൈനിക ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രികളിൽ എത്തിച്ചത്. ലേയിലെ ഒരു സ്കൂളിലെ ജീവനക്കാർ കല്യാണചടങ്ങിൽ പങ്കെടുക്കാനായി ബസിൽ പോവുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com