
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ടു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച രാത്രി ദേശീയപാതയിലെ ബനായ്ക്കും സെപ്പയ്ക്കും ഇടയിലായിരുന്നു അപകടം നടന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തെന്നിമാറിയ കാർ സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു.
കാറിൽ ഉണ്ടായിരുന്ന എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.സെപ്പയിലേക്ക് പുറപ്പെട്ടവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.