ഡെറാഡൂൺ: ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ കമ്മീഷൻ (യുകെഎസ്എസ്എസ്സി) ബിരുദതല പരീക്ഷ പേപ്പർ ചോർന്ന സംഭവത്തിൽ സംഘടിത സംഘത്തിൻ്റെ പങ്കില്ലെന്ന് പോലീസ് പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കോൺഗ്രസ് കടന്നാക്രമിച്ചു.(Service selection exam paper leak case )
ചോദ്യപേപ്പറിൻ്റെ മൂന്ന് പേജുകൾ ഒരു കേന്ദ്രത്തിൽ നിന്ന് ചോർന്നതായി കമ്മീഷൻ ചെയർമാൻ ഗണേഷ് സിംഗ് മാർട്ടോലിയ സമ്മതിച്ചതോടെ വിഷയത്തിൽ വിശദമായ പോലീസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ചില പരീക്ഷാ ചോദ്യങ്ങളുടെ ഫോട്ടോകൾ ഒരു കേന്ദ്രത്തിൽ നിന്ന് അയച്ചിട്ടുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡെറാഡൂൺ സീനിയർ പോലീസ് സൂപ്രണ്ട് (ഡിഎസ്പി) അജയ് സിംഗ് പറഞ്ഞു.