വാട്ട്സാപ്പ് ചാറ്റുകൾ വായിച്ച് സർവീസ് സെന്റർ ജീവനക്കാരൻ, സ്വകാര്യത ലംഘിച്ചുവെന്ന് കാണിച്ച് പോസ്റ്റ്; വീഡിയോ വൈറൽ | Phone

സർവീസ് സെന്ററിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണെന്ന് പറയപ്പെടുന്ന ദൃശ്യങ്ങളിൽ, ഒരു ടെക്നീഷ്യൻ വാട്ട്‌സ്ആപ്പ് തുറക്കുന്നതും മീഡിയ ഫയലുകൾ സ്ക്രോൾ ചെയ്യുന്നതും ടൈപ്പ് ചെയ്യുന്നതും കാണാം.
SUMSUNG TECHNICIAN
TIMES KERALA
Updated on

സാംസങ് സർവീസ് സെന്ററിൽ നന്നാക്കാൻ നൽകിയ ഫോണിലെ വാട്ട്സാപ്പ് ചാറ്റുകൾ ജീവനക്കാരൻ പരിശോധിച്ചതായി പോസ്റ്റ്. കസ്റ്റമറുടെ സ്വകാര്യത ലംഘിച്ചുവെന്ന് കാണിച്ചുകൊണ്ടാണ് വീഡിയോ അടക്കമുള്ള പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ജനുവരി 11 ന് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്ത വീഡിയോയിലാണ്, ഫോൺ റിപ്പയർ ചെയ്യുന്ന സമയത്ത് കസ്റ്റമറുടെ സ്വകാര്യ വിവരങ്ങൾ സമ്മതമില്ലാതെ ആക്‌സസ് ചെയ്‌തതായി ആരോപിക്കുന്നത്. ഇത്തരം ആപ്പുകളിലേക്ക് ആക്‌സസ് അനുവദിച്ചിട്ടില്ലെങ്കിൽ പോലും ഫോണിലെ സ്‌ക്രീൻ ടൈം റെക്കോർഡ് പിന്നീട് ഗാലറി ആപ്പിൽ ഏകദേശം 10 മിനിറ്റും വാട്ട്‌സ്ആപ്പിൽ ഏകദേശം രണ്ട് മിനിറ്റും പ്രവർത്തിച്ചതായി കാണിച്ചു എന്നാണ് പറയുന്നത്. (Phone)

സർവീസ് സെന്ററിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണെന്ന് പറയപ്പെടുന്ന ദൃശ്യങ്ങളിൽ, ഒരു ടെക്നീഷ്യൻ വാട്ട്‌സ്ആപ്പ് തുറക്കുന്നതും മീഡിയ ഫയലുകൾ സ്ക്രോൾ ചെയ്യുന്നതും ടൈപ്പ് ചെയ്യുന്നതും കാണാം. റിപ്പയറിം​ഗിന് മാത്രമാണ് സർവീസ് സെന്റർ സന്ദർശിച്ചതെന്നും സ്വകാര്യ ഡാറ്റ നോക്കാൻ അനുമതി നൽകിയിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ആദ്യം മാനേജർ സഹകരിച്ചു. സിസിടിവി ദൃശ്യങ്ങൾ നൽകാം എന്നും സമ്മതിച്ചു. എന്നാൽ, രണ്ട് മിനിറ്റ് മാത്രമുള്ള ദൃശ്യമാണ് നൽകിയത്. ബാക്കി തരാൻ വിസമ്മതിച്ചു എന്നും പോസ്റ്റിൽ പറയുന്നു. മാത്രമല്ല, കസ്റ്റമറെ മാനേജർ ഭീഷണിപ്പെടുത്തിയതായും പോസ്റ്റിൽ ആരോപിക്കുന്നു.

പിന്നാലെ, കസ്റ്റമർ കൺസ്യൂമർ ഹെൽപ്‍ലൈനിലും പൊലീസിലും ഇത് കാണിച്ച് പരാതി നൽകി എന്നും പോസ്റ്റിൽ പറയുന്നുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഒരിക്കൽ ഒരു സാംസങ് സർവീസ് സെന്റർ തന്റെ ഫോണിന്റെ പാസ്‌വേഡ് ചോദിച്ചു, പക്ഷേ താനത് നൽകിയില്ല. പിന്നീട്, കസ്റ്റമർമാരുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് അവർ ഗൂഗിളിൽ റേറ്റിംഗ് നടത്തുന്നതായി താൻ കണ്ടെത്തി എന്നാണ് ഒരാൾ കമന്റ് നൽകിയത്. നിരവധിപ്പേരാണ് വീഡിയോ വൈറലായതോടെ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് കമന്റുകൾ നൽകിയത്. എന്നാൽ, അതേസമയം തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോയുടെ ആധികാരികതയെ കുറിച്ചും സംശയങ്ങൾ ആളുകൾ പ്രകടിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com