
ഉത്തരാഖണ്ഡ്: നിർജലീകരണത്തെ തുടർന്ന് ഒരു വയസ്സുള്ള ആൺകുട്ടിയ്ക്ക് ദാരുണാന്ത്യം(One-year-old boy dies). സൈനിക ഉദ്യോഗസ്ഥനായ ദിനേശ് ചന്ദ്ര ജോഷിയുടെ മകൻ ശിവാൻഷ് ജോഷിയാണ് മരിച്ചത്. രോഗ ലക്ഷണങ്ങളോടെ കുട്ടിയെ സിഎച്ച്‌സിയിലേക്ക് കൊണ്ടുപോയെങ്കിലും നില വഷളായതിനെത്തുടർന്ന് 20 കിലോമീറ്റർ അകലെയുള്ള ബാഗേശ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് കുട്ടിയെ റഫർ ചെയ്തു.
എന്നാൽ, ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മൊബൈൽ ഫോണിൽ തിരക്കിലായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കി. സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായും "നിർഭാഗ്യകരമായ സംഭവമാണ്" ഉണ്ടായതെന്നും സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിടുന്നതായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.