
മഹാരാഷ്ട്ര: ഗോവയിൽ നിന്ന് പൂനെയിലേക്ക് സർവീസ് നടത്തിയിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിൽ ഗുരുതര സുരക്ഷാ വീഴ്ച്ച(SpiceJet). വിമാനത്തിന്റെ ഒരു ജനൽച്ചില്ല് ആകാശത്ത് വെച്ച് തെറിച്ചു വീണതായാണ് റിപ്പോർട്ട്.
അതേസമയം വിമാനത്തിലുടനീളം ക്യാബിൻ മർദ്ദം സാധാരണ നിലയിലാണെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. Q400 വിമാനങ്ങളിലൊന്നിലാണ് സംഭവം നടന്നത്. കോസ്മെറ്റിക് (ഇന്റീരിയർ) വിൻഡോ ഫ്രെയിം പറക്കുന്നതിനിടെ തെറിച്ചു പോയതെന്നാണ് പുറത്തു വരുന്ന വിവരം.