
ഭോപ്പാൽ: ഷാരിഖിനെ പിന്തുണച്ച് ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്യാൻ വിസമ്മതിച്ചതിന് യുവാവിന് നേരെ ആക്രമണം(Senior students attack). ചൊവ്വാഴ്ച രാത്രി ഇന്ദ്രപുരിയിലെ ഒരു കഫേയിൽ ചായ കുടിക്കാൻ കയറിയപ്പോഴാണ് സംഭവം നടന്നത്.
എംബിഎ വിദ്യാർത്ഥി ശിവം പാണ്ഡെ(23) ആണ് അക്രമണത്തിന് ഇരയായാത്. ശിവം പാണ്ഡെയുടെ സീനിയറായ ഷാരിഖ് മച്‌ലിയും സഹായി മഹേന്ദ്ര ചൗഹാനുമാണ് ആക്രമണം നടത്തിയത്.
ഇതേ തുടർന്ന് പാണ്ഡെ ഇരുവർക്കുമെതിരെ പരാതി നൽകി. അതേസമയം പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചു.