
ഡൽഹി : സുരക്ഷ മുന്നിൽ കണ്ട് ഡൽഹിയിലെ തിഹാർ ജയിലിൽ നിരീക്ഷണം ശക്തമാക്കി. തീവ്രവാദികളും ഗുണ്ടകളുമുൾപ്പെടെയുള്ള കുപ്രസിദ്ധരായ തടവുകാരെ ജയിലിൽ പ്രത്യേക നിരീക്ഷിക്കുന്നു.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സേനകൾ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു. അതിനാൽ രാജ്യത്തെ ഏറ്റവും വലുതും സുരക്ഷിതവുമായ ജയിൽ സമുച്ചയങ്ങളിലൊന്നായ തിഹാർ ജയിലിലെയും സുരക്ഷ ശക്തമാക്കുകയായിരുന്നു.
തിഹാർ ജയിലിൽ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവുർ റാണ, ഛോട്ടാ രാജൻ, നീരജ് ബവാന തുടങ്ങിയ നിരവധി കുപ്രസിദ്ധ തടവുകാരുണ്ട്. ഇവരെ പ്രത്യേക ഹൈ റിസ്ക് സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഈ സെല്ലുകൾ ഇപ്പോൾ കൂടുതൽ കർശനമായ നിരീക്ഷണത്തിലാണ്.