
ബീഹാറിലെ : സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വസീർഗഞ്ച് നിവാസിയും ലാലൻ ചൗധരിയുടെ മകനുമായ സഞ്ജയ് ചൗധരി ആണ് മരിച്ചത്. ബിഹാറിലെ , സസാറാമിൽ കർബന്ദിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ഫാസിൽപൂർ ഗ്രാമത്തിൽ ആണ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ നിലയിൽ സഞ്ജയ് ചൗധരിയുടെ മൃതദേഹം കണ്ടെത്തിയത്.
ഫാസിൽപൂരിൽ പ്ലോട്ട് ചെയ്യുന്ന ഒരു ഭൂമിയിൽ കാവൽക്കാരനായി ജോലി ചെയ്യുകയായിരുന്നു സഞ്ജയ് ചൗധരി.ആ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും അവിടെ മണൽ, ചരൽ, ഇരുമ്പ് ദണ്ഡുകൾ, ഇഷ്ടികകൾ തുടങ്ങിയ വസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അവയെ സംരക്ഷിക്കാനാണ് സഞ്ജയിനെ നിയമിച്ചിരുന്നത്.
നിർമ്മാണ സാമഗ്രികൾ മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും അവിടെ പോയിരിക്കാമെന്നും സഞ്ജയ് ചൗധരി ഇതിനെ എതിർത്തുവെന്നും ഇതിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. സ