
റായ്പുര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേന രണ്ട് മാവോവാദികളെ വധിച്ചു.സുക്മ ജില്ലയിലെ പുസ്ഗുന്ന മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത് . കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലോക്കല്‍ ഓര്‍ഗനൈസേഷന്‍ സ്‌ക്വാഡ് (എല്‍ഒഎസ്) കമാന്‍ഡർ ബാമൻ ആണ്.
സര്‍ക്കാര്‍ ഇയാളുടെ തലയ്ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ട വനിതാ മാവോവാദിയുടെ പേരുവിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ പക്കൽ നിന്നും തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.
പുസ്ഗുന്നയിലെ കാടിനുള്ളില്‍ നിരോധിത സംഘടനയായ സിപിഐ (മാവോവാദി) പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന് പിന്നാലെ കുകനര്‍ പോലീസും ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും (ഡിആര്‍ജി) ചേര്‍ന്ന് പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു.