
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുരേസിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച രണ്ടു ഭീകരരിൽ ഒരാൾ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബാഗു ഖാൻ ആണെന്ന് സ്ഥിരീകരിച്ച് സൈന്യം(terrorists). ഹ്യൂമൻ ജിപിഎസ് എന്നും സമന്ദർ ചാച്ച എന്നും അറിയപ്പെടുന്ന ഇയാൾ നൗഷേര നാർ പ്രദേശത്ത് നുഴഞ്ഞുകയറുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.
ഇയാൾ മേഖലയിൽ നൂറിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് സൗകര്യമൊരുക്കി നൽകിയതായാണ് വിവരം. ഇയാൾക്ക് മേഖലയിലെ ഭൂപ്രകൃതിയെക്കുറിച്ച് ഗണ്യമായ അറിവ് ഉണ്ടായിരുന്നതായും 25 വർഷത്തിലേറെയായി തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായിരുന്നതായും വൃത്തങ്ങൾ സ്ഥിരീകരിച്ചു.