
ന്യൂഡൽഹി: ജാർഖണ്ഡിലെ ഗുംലയിൽ സുരക്ഷാ സേനയുമായുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു(Naxalites). ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് സായുധ വിമത നീക്കത്തെക്കുറിച്ച് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിരുന്നു.
ഇതേ തുടർന്ന് ജാർഖണ്ഡ് പോലീസും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. നിരോധിത സി.പി.ഐ യിൽ നിന്ന് വേർപിരിഞ്ഞ ജെജെഎംപി അംഗങ്ങളാണ് കൊല്ലപ്പെട്ട നക്സലൈറ്റുകൾ വിവരം. അതേസമയം എണീറ്റു മുട്ടലിലിനിടയിൽ നക്സലൈറ്റുകൾ വെടിയുതിർത്തതായി വൃത്തങ്ങൾ അറിയിച്ചു.