ഡൽഹി സ്ഫോടനത്തെ തുടർന്നുള്ള സുരക്ഷാ ആശങ്ക: നെതന്യാഹുവിൻ്റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവച്ചു | Netanyahu

ഈ വർഷമിത് മൂന്നാം തവണയാണ് സന്ദർശനം മാറ്റിവയ്ക്കുന്നത്.
Security concerns following Delhi blast, Netanyahu's India visit postponed again

ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്താനിരുന്ന നിർണായക കൂടിക്കാഴ്ചയാണ് സുരക്ഷാ കാരണങ്ങളെ തുടർന്ന് മാറ്റിവെക്കാൻ തീരുമാനിച്ചത്. ഡൽഹി സ്ഫോടനത്തെ തുടർന്നുള്ള സുരക്ഷാ ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ഇസ്രയേലിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Security concerns following Delhi blast, Netanyahu's India visit postponed again)

സുരക്ഷാ വിലയിരുത്തലുകൾ പൂർത്തിയാക്കിയ ശേഷം അടുത്ത വർഷം പുതിയ തീയതി തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഈ വർഷം നെതന്യാഹുവിൻ്റെ ഇന്ത്യാ സന്ദർശനം മാറ്റിവെക്കുന്നത് ഇത് മൂന്നാം തവണയാണ്.

നേരത്തെ ഏപ്രിലിലും സെപ്റ്റംബറിലുമായിരുന്നു സന്ദർശനം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇസ്രയേലിലെ തിരഞ്ഞെടുപ്പ് നടപടികൾ കാരണമാണ് അന്ന് മാറ്റിവെച്ചത്.ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കാനായിരുന്നു ഒടുവിലത്തെ തീരുമാനം. ഈ നീക്കമാണ് ഇപ്പോൾ ഡൽഹി സ്ഫോടനത്തെ തുടർന്ന് റദ്ദാക്കിയത്.

2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു. പിന്നാലെ 2018 ജനുവരിയിലാണ് നെതന്യാഹു അവസാനമായി ഇന്ത്യയിലെത്തിയത്. ഏഴ് വർഷത്തിന് ശേഷമുള്ള ഈ സുപ്രധാന സന്ദർശനമാണ് പല തവണയായി മാറ്റിവെക്കേണ്ടി വന്നത്.

Related Stories

No stories found.
Times Kerala
timeskerala.com