
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ പ്രശസ്ത സ്മാരകമായ ഇന്ത്യാ ഗേറ്റിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി(India Gate). ഭക്ഷണം, ബാഗുകൾ, വളർത്തുമൃഗങ്ങൾ എന്നിവയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. സ്മാരകം സംരക്ഷിക്കുന്നതിനും പുതുതായി പുനഃസ്ഥാപിച്ച ലാൻഡ്‌സ്കേപ്പിംഗ് നിലനിർത്തുന്നതിന്റെയും ഭാഗമായാണ് നടപടി.
മാത്രമല്ല; ഗേറ്റ് പരിസരം വൃത്തിയുള്ളതും പച്ചപ്പുള്ളതും സൗന്ദര്യാത്മകമായി പരിപാലിക്കപ്പെടുന്നതുമാണെന്ന് ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം. സുരക്ഷാ, പരിപാലന വിഭാഗമാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഇന്ത്യാ ഗേറ്റ് പരിസരത്ത് സന്ദർശകർ വിരികൾ വിരിച്ച് ഭക്ഷണം കഴിക്കുകയും മണിക്കൂറുകളോളം സമയം ചിലവിടുകയും ചെയ്തിരുന്നു. ഇതിനാണ് വിലക്ക് ഏർപെടുത്തിയത്.