
ദിസ്പുർ: അസമിൽ കഴിഞ്ഞ 3 ദിവസമായി പെയ്യുന്ന പേമാരി രണ്ടാം തരംഗ വെള്ളപ്പൊക്കത്തിന് കാരണമായതായി റിപ്പോർട്ട്(floods). രണ്ടാംഘട്ട വെള്ളപൊക്കം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,000 ത്തിലധികം പേരെയാണ് ബാധിച്ചത്. വെള്ളപ്പൊക്കത്തെ തുടർന്ന് 2 മരണം റിപ്പോർട്ട് ചെയ്തു.
അസമിലെ ഗോലാഘട്ട് ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. തെക്കൻ അസമിൽ, ബരാക്, കുഷിയാര നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദിഖൗ, ദിസാങ്, ധൻസിരി നദികൾ ഉൾപ്പെടെ ബ്രഹ്മപുത്രയുടെ നിരവധി പോഷകനദികൾ അപകടനില മറികടന്നതായാണ് വിവരം.
അതേസമയം വെള്ളാപ്പിക്കാതെ തുടർന്ന് സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.