രണ്ടാം ക്ലാസ് വിദ്യാർഥിനി ലൈംഗികാതിക്രമത്തിന് ഇരയായി; ഇൻജക്ഷൻ നൽകി പീഡിപ്പിച്ചത് രണ്ടു തവണ | Crime

abuse

അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വിജാപുർ നഗരത്തിലെ സ്കൂൾ ക്യാംപസിൽ വെച്ച് രണ്ടാം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായി. രണ്ടു തവണയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്നും, ഇൻജക്ഷൻ നൽകിയാണ് പീഡിപ്പിച്ചത് എന്നുമാണ് പരാതി.(Crime)

നവംബർ 19-നാണ് കേസിന് ആസ്പദമായ സംഭവം ആദ്യമായി നടന്നത്. സ്കൂളിന് പിന്നിലെ പൂന്തോട്ടത്തിലേക്ക് ഒരാൾ കൊണ്ടുപോയി മോശമായി സ്പർശിച്ചെന്നാണ് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞത്. നവംബർ 20-ന് ഇതേ വ്യക്തി വീണ്ടും പീഡിപ്പിക്കുകയും വലതുകൈയ്യിൽ ഇൻജക്ഷൻ നൽകുകയും ചെയ്തു. ആരോടെങ്കിലും സംഭവം വെളിപ്പെടുത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. അജ്ഞാത വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, കുത്തിവച്ചത് എന്താണെന്ന് അറിയാൻ മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും വിജാപുർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ജി.എ. സോളങ്കി അറിയിച്ചു.

Summary

A second-grade student in a school campus in Vijapur, Mehsana district, Gujarat, was allegedly sexually assaulted twice by an unidentified individual. The girl reported to her parents that the attacker first took her to the school garden and later, on November 20, assaulted her again and administered an injection in her right arm, threatening to kill her if she revealed the incident.

Related Stories

No stories found.
Times Kerala
timeskerala.com