ഡൽഹി : ബിഹാറില്‍ ഇടത് പാര്‍ട്ടികള്‍ക്കുള്ള സീറ്റ് ധാരണയായി. സിപിഐഎംഎല്ലിന് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തു ആര്‍ജെഡി. 25 സീറ്റുകള്‍ നല്‍കാനും ധാരണയായി. 30 സീറ്റുകള്‍ വേണമെന്നായിരുന്നു സിപിഐഎംഎല്ലിന്റെ ആവശ്യം. സിപിഐക്കും സിപിഐഎമ്മിനും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ഇല്ല.
സിപിഐഎംഎല്‍ കഴിഞ്ഞ തവണ 19 സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. ഇതാണ് 25 ആക്കിയത്. എന്നാല്‍ ആവശ്യപ്പെട്ടത് 30 സീറ്റുകളായിരുന്നു. ഇതിന് പകരമായിട്ടാണ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്.