
ബീഹാർ : ഹോട്ടൽ ബിസിനസിലെ പങ്കാളിത്തത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭോജ്പൂരിലെ ആരയിലെ നവാഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പവർഗഞ്ച് പ്രദേശത്ത് നിന്ന് ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചതായി റിപ്പോർട്ട്. മാർച്ച് 18 ന് പുലർച്ചെ ഒരു സ്കോർപിയോയിൽ എത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്.അയാർ പോലീസ് സ്റ്റേഷൻ പരിധിയിലെ അസുധാൻ ഗ്രാമത്തിൽ താമസിക്കുന്ന വിദ്യാനന്ദ് സിംഗിന്റെ മകൻ സോനു കുമാർ (26) നെയാണു സംഘം കടത്തിക്കൊണ്ടു പോയത്.
അക്രമികൾ യുവാവിന്റെ ശരീരത്തിൽ പലയിടങ്ങളിലായി സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചു. ഗ്യാസ് പൈപ്പ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ അടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്‌ത്. പോലീസിനെ ഭയന്ന് നാല് ദിവസം വ്യത്യസ്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയാണ് യുവാവിനെ ക്രൂരമായി മർദിച്ചത്. ഒടുവിൽ ഉദ്വന്ത്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബെലൗർ സൂര്യ ക്ഷേത്രത്തിന് സമീപം യുവാവിനെ ഉപേക്ഷിച്ച് അക്രമി സംഘം ഓടി രക്ഷപ്പെട്ടു. ഇതിനുശേഷം, കുടുംബം യുവാവിനെ ചികിത്സയ്ക്കായി അറ സദർ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
സംഭവത്തിൽ, പരിക്കേറ്റ സോനു കുമാറിന്റെ മാതൃസഹോദരനുമായ രാജ്നന്ദൻ സിംഗ്, പോലീസ് സ്റ്റേഷൻ പ്രദേശത്തെ ബഹിരോ നിവാസികളായ പുനീത് കുമാർ, ശുഭം കുമാർ, സുമൻ കുമാർ എന്നിവർക്കെതിരെ നവാഡ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബിസിനസ് പങ്കാളിത്തത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂര ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.