ന്യൂഡൽഹി : എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.(SDPI leader Shan murder case)
അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നടപടി ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിൻറേതാണ്. സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ കോടതി നൽകി.
ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത്, വിചാരണ നടപടികളുമായി സഹകരിക്കണം എന്നീ വ്യവസ്ഥകളും ഉണ്ട്. നേരത്തെ കേസിലെ നാല് പ്രതികൾക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ സർക്കാർ എതിർത്തിരുന്നു.