
ലഖ്‌നൗ: ഇന്ദിരാനഗർ പ്രദേശത്ത് സ്ക്രാപ്പ് വ്യാപാരിയെ ഭാര്യ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി(murder). ബജ്രംഗ് ചൗരഹയ്ക്ക് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. സീതാപൂർ ജില്ലയിലെ മച്രെഹ്ത സ്വദേശിയായ മൗജി ലാൽ(35) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ, ഭാര്യ സരോജിനി ദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ മദ്യപിച്ചെത്തിയ മൗജി ലാൽ ഭാര്യയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടർന്നാണ് ഭാര്യ ഭർത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം ഭാര്യ ഓടി രക്ഷപെടുകയായിരുന്നു.
എന്നാൽ അടുത്ത ദിവസം മൗജി ലാലിന്റെ സഹോദരൻ സ്‌ത്രീയ്‌ക്കെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യയായ സരോജിനിയെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം മൗജി ലാലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകി.