സ്‌കൂട്ട്'സ് എവരിവേര്‍ സെയില്‍: 5,900 രൂപ മുതല്‍ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നു; പരിമിത സമയ വില്‍പന സെപ്റ്റംബര്‍ 9 മുതല്‍ 14 വരെ

സ്‌കൂട്ട്'സ് എവരിവേര്‍ സെയില്‍: 5,900 രൂപ മുതല്‍ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നു; പരിമിത സമയ വില്‍പന സെപ്റ്റംബര്‍ 9 മുതല്‍ 14 വരെ
Published on

തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉപസ്ഥാപനമായ സ്‌കൂട്ട് സെപ്റ്റംബര്‍ 9 മുതല്‍ 14 വരെ 'സ്‌കൂട്ട്'സ് എവരിവേര്‍ സെയില്‍' ആരംഭിച്ചു. സ്‌കൂട്ടിന്റെ വിപുലമായ നെറ്റുവര്‍ക്കിലുടനീളം ആകര്‍ഷകമായ നിരക്കുകളില്‍ ടിക്കറ്റ് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വണ്‍വേ ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ 5,900 രൂപയില്‍ ആരംഭിക്കുന്ന നിരക്കില്‍ സ്വന്തമാക്കി ഏഷ്യ-പസഫിക്കിലുടനീളമുള്ള സ്ഥലങ്ങളിലേക്ക് കണക്ഷനുകളോടെ ബുക്ക് ചെയ്യാം.

സെപ്റ്റംബര്‍ 23 നും 2026 ഓഗസ്റ്റ് 31 നും ഇടയില്‍ ബാങ്കോക്ക്, മക്കാവു എസ് എ ആര്‍, ഒകിനാവ, പഡാങ്, സിയോള്‍, സിഡ്‌നി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്കായുള്ള ബുക്കിംഗിന് പ്രൊമോഷണല്‍ നിരക്കുകള്‍ ലഭ്യമാണ്. അമൃത്സര്‍, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ചെന്നൈ മുതല്‍ സിംഗപ്പൂര്‍ വരെ 5,900 രൂപ മുതല്‍, തിരുച്ചിറപ്പള്ളി മുതല്‍ ഫുകെറ്റ് വരെ 8,200 രൂപ മുതല്‍, തിരുവനന്തപുരം മുതല്‍ ജക്കാര്‍ത്ത വരെ 8,500 രൂപ മുതല്‍, വിശാഖപട്ടണം മുതല്‍ ബാലി വരെ (ഡെന്‍പാസര്‍) 9,000 രൂപ മുതല്‍, അമൃത്സര്‍ മുതല്‍ ഡാ നാങ് വരെ 11,900 രൂപ മുതല്‍, കോയമ്പത്തൂര്‍ മുതല്‍ മെല്‍ബണ്‍ വരെ 19,500 രൂപ മുതല്‍ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കും. ചിയാങ് റായ്, ഒകിനാവ, ടോക്കിയോ (ഹനെഡ) എന്നിവയുള്‍പ്പെടെയുള്ള സ്‌കൂട്ടിന്റെ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആകര്‍ഷകമായ നിരക്കുകളും ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാം.

അമൃത്സറില്‍ നിന്നും ചെന്നൈയില്‍ നിന്നും യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ട്പ്ലസിനൊപ്പം സ്‌കൂട്ടിന്റെ ബോയിംഗ് 787 ഡ്രീംലൈനറുകളിലെ പുതുമായാര്‍ന്ന യാത്ര അനുഭവവും പ്രതീക്ഷിക്കാം, ഇത് 14,000 രൂപയ്ക്ക് ലഭ്യമാണ്. മുന്‍ഗണനാ അനുസരിച്ചുള്ള ചെക്ക്-ഇന്‍, ബോര്‍ഡിംഗ്, അധിക ലെഗ് റൂം സീറ്റിംഗ്, 15 കിലോഗ്രാം ക്യാബിന്‍ ബാഗേജ്, 30 കിലോഗ്രാം ചെക്ക്ഡ് ബാഗേജ് അലവന്‍സുകള്‍, 30 എംബി ഓണ്‍ബോര്‍ഡ് വൈ-ഫൈ എന്നിവയും ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, വില്‍പ്പന സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ക്രിസ്ഫ്‌ലയര്‍ അംഗങ്ങള്‍ക്ക് അവരുടെ സ്‌കൂട്ട് വിമാനങ്ങളില്‍ കൂടുതല്‍ മൈലുകള്‍ സമ്പാദിക്കാനും കഴിയും, ഇത് അവരുടെ യാത്രകള്‍ക്ക് അധിക മൂല്യം നല്‍കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com