
തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് സ്ഥാപനമായ സ്‌കൂട്ട് തായ്‌ലന്‍ഡിലെ ചിയാങ്‌റായിലേക്കും ജപ്പാനിലെ ഒകിനോവ, ടോക്കിയോ (ഹനെഡ) എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഈ സര്‍വീസുകള്‍ 2025 ഡിസംബറിനും 2026 മാര്‍ച്ചിനും ഇടയില്‍ ആരംഭിക്കും. അവധിക്കാലം ആഘോഷം, വര്‍ഷാവസാന, പുതുവര്‍ഷ യാത്രകള്‍ എന്നിവ ആസൂത്രണം ചെയ്യുന്നവര്‍ക്കായി കൂടുതല്‍ ഓപ്ഷനുകളും കമ്പനി വാദ്ദാനം ചെയ്യുന്നു.
ചിയാങ്‌റായിയിലേക്കുള്ള അഞ്ച് സര്‍വീസുകള്‍ അടുത്തവര്‍ഷം ജനുവരി 1-ന് എംബ്രൈയര്‍ ഇ190-ഇ2 വിമാനത്തില്‍ ആരംഭിക്കും. ഒകിനാവോയിലേക്കുള്ള പ്രതിവാരം മൂന്ന് തവണയുള്ള സര്‍വീസുകള്‍ 2025 ഡിസംബര്‍ 15-ന് എയര്‍ബസ് എ320 വിമാനത്തില്‍ ആരംഭിക്കും. ജപ്പാന്റെ തിരക്കേറിയ തലസ്ഥാനമായ ടോക്കിയോയിലേക്ക് (ഹനെഡ) യാത്രക്കാര്‍ക്ക് ബദല്‍ മാര്‍ഗവും സൗകര്യം പ്രദവുമായ സര്‍വീസുകളും സ്‌കൂട്ട് ആരംഭിക്കും. ടോക്കിയോയിലേക്കുള്ള (ഹനെഡ) ദൈനംദിന സര്‍വീസുകള്‍ 2026 മാര്‍ച്ച് 1-ന് ബോയിങ് 787 ഡ്രീംലൈനുകളില്‍ ആരംഭിക്കും.
ടോക്കിയോ (ഹനെഡ), ഒകിനാവ എന്നിവിടങ്ങളിലേക്കുള്ള വണ്‍വേ ഇക്കണോമി ക്ലാസ് നിരക്കുകള്‍ 17,500 രൂപയിലും ചിയാങ്‌റായിയിലേക്കുള്ള നിരക്ക് 10,500 രൂപയിലും ആരംഭിക്കും. സിംപ്പൂര്‍ വഴിയുള്ള തടസ്സരഹിതമായ കണക്ഷന്‍ യാത്ര തേടുന്ന ഇന്ത്യാക്കാരായ യാത്രക്കാര്‍ക്ക് സ്‌കൂട്ടിലൂടെ ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകും. ബാങ്കോക്ക്, ചിയാങ്മായ്, ഇപോ, ജെജു, തായ്‌പേയ്, ടോക്കിയോ (നരിറ്റ) സാപ്പോറോ (ഹൊക്കൈഡോ) അടക്കമുള്ള നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും സ്‌കൂട്ട് വര്‍ദ്ധിപ്പിച്ചു.