
ന്യൂഡൽഹി: എസ്‌സിഒ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിവരം(SCO Summit). ആഗസ്റ്റ് 31 ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക.
സെപ്റ്റംബർ 1 നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുമായുള്ള കൂടികാഴ്ചയും ചർച്ചകളും ഉഭയകക്ഷി ബന്ധം ഊട്ടി ഉറപ്പിക്കാൻ ഉതകുമെന്നാണ് വിലയിരുത്തൽ. ടിയാൻജിനിലാണ് കൂടിക്കാഴ്ച നടക്കുക.
അതേസമയം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ വർധനവിൽ അമേരിക്കയുമായുള്ള സാമ്പത്തിക ബന്ധത്തിൽ ഇന്ത്യ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.