എസ്‌സി‌ഒ ഉച്ചകോടി: "വെല്ലുവിളികൾക്കിടയിൽ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് നിൽക്കുന്നു" - പ്രധാനമന്ത്രി നരേന്ദ്ര മോദി | SCO Summit

ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണം ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SCO Summit
Published on

ന്യൂഡൽഹി: വെല്ലുവിളികൾക്കിടയിൽ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(SCO Summit). ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണം ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മാത്രമല്ല; റഷ്യ- ഉക്രെയിൻ സംഘർഷങ്ങളെ കുറിച്ച് തുടർച്ചയായി ചർച്ച ചെയ്തുവരികയാണെന്നും മോദി പറഞ്ഞു.

അതേസമയം ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജ്ജ ബന്ധം ശക്തിപ്പെടുത്താൻ കൂടിക്കാഴ്ച ഉപകരിച്ചതായി എക്‌സിലൂടെ പ്രധാനമന്ത്രി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com