
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പാകിസ്ഥാനിലെത്തി. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷൻ്റെ (SCO) 23-ാമത് കൗണ്‍സില്‍ ഉച്ചകോടിക്കായാണ് അദ്ദേഹം പാകിസ്ഥാനിൽ എത്തിയത്.(SCO Summit)
റാവൽപിണ്ടിയിൽ ഇന്നലെ വൈകീട്ട് വിമാനമിറങ്ങയ ജയശങ്കർ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇസ്ലാമാബാദിൽ ഒരുക്കിയ അത്താഴ വിരുന്നിലും പങ്കെടുത്തു. അതേസമയം, ഔദ്യോഗിക സന്ദർശനമുണ്ടായിട്ടില്ല.
ഒരു ഇന്ത്യൻ നേതാവ് പാകിസ്ഥാൻ സന്ദർശിക്കുന്നത് 9 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ്. പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ജയശങ്കറിനെ ഇസ്ലാമാബാദിൽ സ്വീകരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു.
രണ്ടു ദിവസമാണ് ഉച്ചകോടി നീണ്ടുനിൽക്കുന്നത്. ഈ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.