ജമ്മു: ജമ്മുവിലുടനീളമുള്ള സ്കൂളുകൾക്ക് ചൊവ്വാഴ്ച തുടർച്ചയായ രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. മേഖലയിലെ പലയിടങ്ങളിലും മഴയെ തുടർന്ന് നദികളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. നിരവധി റോഡുകൾ തടസ്സപ്പെട്ടു.(Schools remain shut in Jammu due to inclement weather)
കഴിഞ്ഞ ആഴ്ച മുതൽ, കിഷ്ത്വാർ ജില്ലയിലെ ചിസോട്ടി ഗ്രാമത്തിലും കതുവ ജില്ലയിലെ ജോധ് ഘാട്ടി, ജംഗ്ലോട്ട് പ്രദേശങ്ങളിലും ഉണ്ടായ മൂന്ന് വ്യത്യസ്ത മേഘവിസ്ഫോടനങ്ങളിൽ 71 പേർ മരിക്കുകയും 122 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.