സ്‌കൂൾ വി​ദ്യാ​ർ​ഥി​നിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി |rape case

11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ 17കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.
arrest
Published on

ഗു​രു​ഗ്രാം :ഗു​രു​ഗ്രാ​മിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്‌തു. 11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ 17കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ വീ​ടി​ന് സ​മീ​പ​ത്ത് കാ​റി​ൽ നി​ന്നും ത​ള്ളി​യി​ട്ട​തി​ന് ശേ​ഷം ര​ക്ഷ​പെ​ട്ടു.

പെ​ൺ​കു​ട്ടി ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4:30 ന് ​ട്യൂ​ഷ​ൻ ക്ലാ​സി​ലേ​ക്ക് പോ​യ പെ​ൺ​കു​ട്ടി 6:30 ആ​യി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് പി​താ​വ് ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ മ​ക​ൾ അ​വി​ടെ എ​ത്തി​യി​ല്ലെ​ന്ന് അ​റി​ഞ്ഞു. രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഭ​യ​ന്ന് ക​ര​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​താ​വ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ്ര​തി​ക​ളി​ലൊ​രാ​ളെ പെ​ൺ​കു​ട്ടി​ മൂ​ന്ന് മാ​സം മു​ൻ​പ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​ പ​രി​ച​യ​പ്പെ​ട്ട​ത്.ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ക​റു​ത്ത കാ​റി​ലെ​ത്തി​യ അ​ങ്കി​ത്, ല​ക്ഷ്യ എ​ന്നി​വ​ർ ത​ന്നെ അ​വി​ടെ എ​ത്തി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് കാ​റി​ൽ ക​യ​റ്റി​യെ​ന്ന് പെ​ൺ​കു​ട്ടി പ​റ​യു​ന്നു. തു​ട​ർ​ന്ന് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച പ്ര​തി​ക​ൾ ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി.

Related Stories

No stories found.
Times Kerala
timeskerala.com