ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ഉടമ അറസ്റ്റിൽ |rape case

സ്കൂളിലെ അധ്യാപികരെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.
rape case
Published on

കൃഷ്ണഗിരി : തമിഴ്നാട് ഹൊസൂരിൽ ഒമ്പത് വയസ്സുള്ള വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ പ്രൈമറി സ്കൂൾ ഉടമ അറസ്റ്റിൽ. ഹൊസൂർ തിന്നൂരിലുള്ള സ്കൂൾ ഉടമയായ സാം ഗണേഷ് (61) ആണ് അറസ്റ്റിലായത്.

പീഡനം വിവരം അറിഞ്ഞിട്ടും ഇത് മറച്ചുവയ്ക്കാൻ സ്കൂൾ ഉടമയിൽ നിന്നും ഭാര്യയിൽ നിന്നും പണം തട്ടിയെടുത്ത സ്കൂളിലെ അധ്യാപികരെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂള്‍ ഉടമയായ സാം ഗണേഷ്, ഭാര്യ ജോസഫിൻ (58), സ്കൂളിലെ അധ്യാപികരായ എസ്. ഇന്ദിര (36), നാഥ മുരളി (37), കെ. സെൽവരാജ് (63) എന്നിവരാണ് അറസ്റ്റിലായത്.

അമിത രക്തസ്രാവം സംഭവിച്ചതോടെ 9 വയസുകാരിയെ സ്കൂള്‍ ജീവനക്കാരി ശനിയാഴ്ച ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇതോടെയാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. വൈദ്യ പരിശോധനയിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.

2024 ജനുവരി മുതൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതെന്ന് പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com