
യുപി: സ്‌കൂളിൽ പോയ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15-കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ.14-വയസ് പ്രായമുള്ള പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെ സംഭവം ഉണ്ടായത്.
വഴിയില്‍ കാറുമായി കാത്ത് നിന്ന 15 വയസുകാരനായ പ്രതി പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. വഴിയില്‍ പ്രദീപ് (18), സൗരഭ് (18) എന്നീ മറ്റ് പ്രതികളും വാഹനത്തില്‍ കയറി. ശേഷം ഇവര്‍ പെണ്‍കുട്ടിയെ ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
സംഭവത്തെ കുറിച്ചറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ പോലീസിൽ പരാതി നല്‍കി.തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തു.പ്രതികള്‍ക്കെതിരേ ബിഎന്‍എസ്, പോക്‌സോ നിയമം, പട്ടികജാതി പട്ടികവര്‍ഗ നിയമം പ്രകാരം കേസെടുത്തു.അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.