
രാജസ്ഥാൻ: രാജസ്ഥാനിലെ ജലവാറിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഏഴ് വിദ്യാർത്ഥികൾ മരിച്ചു(building collapse). 30 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 4 വിദ്യാർത്ഥികളുടെ നില ഗുരുതരമായി തുടരുന്നതായാണ് വിവരം.
മനോഹര്‍ത്തന ബ്ലോക്കിലെ പിപ്ലോഡ് സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ പ്രാർത്ഥനയ്ക്കായി കുട്ടികൾ ഒത്തുകൂടുന്നതിനിടെയാണ് അപകടം നടന്നത്.
ഉടൻ തന്നെ അധ്യാപകരും ഗ്രാമവാസികളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ പെട്ട കുട്ടികളെ ജലാവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.