ന്യൂഡൽഹി : രാഷ്ട്രീയ നേതാക്കൾക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയ കേസിൽ ക്രൈം നന്ദകുമാറിന് സുപ്രീംകോടതിയിൽ തിരിച്ചടി. മുൻകൂർ ജാമ്യം തേടി ഇയാൾ നൽകിയ ഹർജി കോടതി തള്ളി. (SC rejects anticipatory bail plea of Crime Nandakumar)
നടപടി ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ആർ മഹാദേവൻ എന്നവരടങ്ങിയ ബെഞ്ചിൻറേതാണ്. നന്ദകുമാറിന് നേരെത്തെ കോടതി അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയിരുന്നു.
ഇയാൾ അന്വേഷണ ഉദ്യോഗസ്ഥനുമായുള്ള ഫോൺ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിനെയും കോടതി കുറ്റപ്പെടുത്തി.