SC : '12 മണിക്കൂർ ഗതാഗത കുരുക്ക്, ജഡ്ജി ആയത് കൊണ്ട് എനിക്ക് ടോൾ കൊടുക്കേണ്ട, ജനങ്ങളുടെ കാര്യം അതല്ല, എന്തിനാണ് ഇത്രയും പൈസ?': പാലിയേക്കര കേസിൽ ജസ്റ്റിസ് വിനോദ് ചന്ദ്രൻ

ടോൾ പിരിവ് നിർത്തിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് കമ്പനിയുടെ ആവശ്യം. അപ്പീലിൽ വാദം പൂർത്തിയായി. കേസ് ഉത്തരവ് പറയാനായി മാറ്റി.
SC on Paliyekkara Toll Plaza case
Published on

ന്യൂഡൽഹി : പാലിയേക്കര ടോൾ പ്ലാസയെ സംബന്ധിച്ച കേസിൽ കേന്ദ്രത്തോട് ചോദ്യമുന്നയിച്ച് സുപ്രീംകോടതി ജസ്റ്റിസ് വിനോദ് ചന്ദ്രൻ. കഴിഞ്ഞ ഇവസത്തെ പത്രം കണ്ടിരുന്നോയെന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. (SC on Paliyekkara Toll Plaza case)

12 മണിക്കൂർ ഗതാഗത കുറുക്കൻ ഉണ്ടായതെന്നും, റോഡ് അവസ്ഥ എത്ര പരിതാപകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള മാധ്യമങ്ങളുടെ റിപ്പോർട്ട് അദ്ദേഹം ആവർത്തിച്ചു. മൺസൂൺ കാരണം റിപ്പയർ നടന്നില്ലെന്നാണ് കേന്ദ്രം നൽകിയ മറുപടി.

ടോൾ തുക എത്രയെന്ന് ചോദിച്ച അദ്ദേഹം, ജഡ്ജി ആയതിനാണ് തനിക്ക് ടോൾ കൊടുക്കേണ്ട എന്നും, എന്നാൽ ജനങ്ങളുടെ കാര്യം അതല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 150 രൂപയാണ് ടോൾ എന്ന് ഹർജിക്കാരൻ അറിയിച്ചപ്പോൾ എന്തിനാണ് അത്രയും പൈസ കൊടുക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. ടോൾ പിരിവ് നിർത്തിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് കമ്പനിയുടെ ആവശ്യം. അപ്പീലിൽ വാദം പൂർത്തിയായി. കേസ് ഉത്തരവ് പറയാനായി മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com