Governor : 'ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ല': താൽക്കാലിക VC നിയമനത്തിൽ സർക്കാർ സുപ്രീംകോടതിയിൽ, സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് കോടതി

യു ജി സി ചട്ടപ്രകാരം മാത്രമേ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് അറ്റോർണി ജനറൽ പറഞ്ഞു. ഇക്കാര്യത്തിൽ എന്തിനാണ് തർക്കമെന്ന് കോടതി ചോദിച്ചു.
SC on Kerala's plea against Governor
Published on

ന്യൂഡൽഹി : സർവ്വകലാശാലകളിലെ താൽക്കാലിക വി സി നിയമനത്തിൽ വാദം കേട്ട് സുപ്രീംകോടതി. ഗവർണർക്കെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. സംസ്ഥാനം കോടതിയെ അറിയിച്ചത് ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ല എന്നാണ്. സഹകരണത്തിനായി സംസ്ഥാനം പരമാവധി ശ്രമിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. (SC on Kerala's plea against Governor)

എന്നാൽ, അത്തരത്തിൽ ഒരു ശ്രമവും നടന്നിട്ടില്ല എന്നാണ് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചത്. ഗവർണറുടെ ഉത്തരവ് നിയമവിരുദ്ധം ആണെന്നാണ് സർക്കാർ വാദിക്കുന്നത്. സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

എന്നാൽ, യു ജി സി ചട്ടപ്രകാരം മാത്രമേ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് അറ്റോർണി ജനറൽ പറഞ്ഞു. ഇക്കാര്യത്തിൽ എന്തിനാണ് തർക്കമെന്ന് കോടതി ചോദിച്ചു. ഇത് ഒഴിവാക്കാത്ത പക്ഷം കോടതി അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്നും, ഇതിനായി 5 പേരുകൾ നിർദേശിക്കണമെന്നും ജസ്റ്റിസ് പർദ്ദിവാല ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com