
ന്യൂഡൽഹി : കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരണം സംബന്ധിച്ച കേരള സിലബസ് വിദ്യാർത്ഥികളുടെ ഹർജിയിൽ സർക്കാരിന് നോട്ടീസ് അയക്കാതെ സുപ്രീംകോടതി. വിദ്യാർത്ഥികളുടെ ആവശ്യം കോടതി തള്ളി.(SC on KEAM rank list )
സർക്കാർ അപ്പീൽ നൽകുമോയെന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. ജസ്റ്റിസ് നരസിംഹ പ്രതികരിച്ചത് പ്രവേശന നടപടികളെ ബാധിക്കുന്ന ഒരു തീരുമാനവും എടുക്കില്ല എന്നാണ്.
ഹർജി നാളെ വീണ്ടും പരിഗണിക്കും. പ്രശാന്ത് ഭൂഷൺ ആണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായത്.