ന്യൂഡൽഹി : സുപ്രീംകോടതി ആഗോള അയ്യപ്പ സംഗമത്തിനെതിരെയുള്ള ഹർജികൾ ബുധനാഴ്ച പരിഗണിക്കും എന്നറിയിച്ചു. ഇന്ന് ഹർജികൾ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ അഭിഭാഷകൻ എം എസ് വിഷ്ണു ശങ്കർ പരാമർശിച്ചു. (SC on Global Ayyappa Sangamam)
ഡോ. പി എസ് മഹേന്ദ്രകുമാർ ആണ് ഹർജിക്കാരൻ. പരിപാടി ശനിയാഴ്ച ആണെന്നും, അതിനാൽ അടിയന്തരമായി വാദം കേൾക്കണം എന്നുമാണ് അഭിഭാഷകൻ പറഞ്ഞത്.
ഇതോടെയാണ് കോടതിയുടെ തീരുമാനം ഉണ്ടായത്. ഹർജികളിൽ ദേവസ്വം ബോർഡ് തടസ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.