ന്യൂഡൽഹി : തെരുവ് നായ ശല്യം സംബന്ധിച്ച കേസിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് വിധി പറയും. നായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്ന ജസ്റ്റിസ് പർദ്ദിവാലയുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. (SC Hearing on Stray Dog Menace)
കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെ തെരുവുനായകളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാനാണ് നിർദേശിച്ചിരിക്കുന്നത്.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി. അഞ്ജരിയ എന്നിവർ മൂന്നംഗ ബെഞ്ചിൽ ഉൾപ്പെടുന്നു.