SC : 'ടോൾ നൽകിയിട്ടും ദേശീയ പാത അതോറിറ്റി സേവനം നൽകുന്നില്ലല്ലോ ?': പാലിയേക്കരയിൽ ആംബുലൻസിന് പോലും പോകാനാകാത്ത സ്ഥിതിയെന്ന് സുപ്രീംകോടതി

നാലു ആഴ്ച കൊണ്ട് പരിഹാരം നൽകാൻ നോക്കാതെ എന്തിനാണ് അപ്പീൽ നൽകി സമയം കളയുന്നതെന്നും കോടതി ആരാഞ്ഞു. രണ്ടര കിലോമീറ്റർ മാത്രമാണ് പ്രശ്നം ഉള്ളതെന്ന് ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
SC about Paliyekkara Toll Plaza
Published on

ന്യൂഡൽഹി : പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി നൽകിയ ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. ഹർജി പരിഗണിച്ചത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്. (SC about Paliyekkara Toll Plaza )

കോടതിയുടെ നിരീക്ഷണം റോഡിൻ്റെ അവസ്ഥ മോശമാണ് എന്നാണ്. ജഡ്ജി കെ വിനോദ് ചന്ദ്രന് കാര്യങ്ങൾ നേരിട്ട് അറിവുള്ളതാണെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. തനിക്കും അതുവഴി സഞ്ചരിക്കാൻ അവസരം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടോൾ നൽകിയിട്ടും ദേശീയപാത അതോറിറ്റി സേവനം നൽകുന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. അതുവഴി ആംബുലൻസിന് പോലും പോകാൻ കഴിയാത്ത ബ്ലോക്ക് ആണ് ഉള്ളതെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. നാലു ആഴ്ച കൊണ്ട് പരിഹാരം നൽകാൻ നോക്കാതെ എന്തിനാണ് അപ്പീൽ നൽകി സമയം കളയുന്നതെന്നും കോടതി ആരാഞ്ഞു. രണ്ടര കിലോമീറ്റർ മാത്രമാണ് പ്രശ്നം ഉള്ളതെന്ന് ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Related Stories

No stories found.
Times Kerala
timeskerala.com