

മുംബൈ: ഓൺലൈൻ ബാങ്കിങ് വഴി വലിയ തുകകൾ ഉടൻ കൈമാറാൻ (IMPS) ഉപയോഗിക്കുന്നവർ ഇനി മുതൽ നിശ്ചിത തുക ഫീസായി നൽകണം. 25,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് എസ്.ബി.ഐ സർവീസ് ചാർജ് ഏർപ്പെടുത്തുന്നത്. അതേസമയം, യു.പി.ഐ (UPI) ഇടപാടുകൾ ഇപ്പോഴത്തെ പോലെ സൗജന്യമായി തുടരും.
ബാങ്ക് ശാഖ വഴി നേരിട്ടുള്ള നിരക്കുകൾ:
ബാങ്ക് ശാഖയിൽ നേരിട്ടെത്തി പണം അയക്കുന്നവർക്ക് നിലവിലെ ചാർജുകൾ തുടരും:
₹1000 വരെ: ഫീസില്ല.
₹1000 - ₹1 ലക്ഷം: ₹4 + GST.
₹1 ലക്ഷം - ₹2 ലക്ഷം: ₹12 + GST.
₹2 ലക്ഷം - ₹5 ലക്ഷം: ₹20 + GST.
ആർക്കൊക്കെ ഇളവ് ലഭിക്കും?
സൈനികർ, കേന്ദ്ര സർക്കാർ ജീവനക്കാർ, റെയിൽവേ ജീവനക്കാർ എന്നിവരുടെ ശമ്പള അക്കൗണ്ടുകൾക്കും (Salary Accounts), പെൻഷൻ അക്കൗണ്ടുകൾക്കും പുതിയ നിരക്ക് ബാധകമല്ല. ഇവർക്ക് ഇടപാടുകൾ സൗജന്യമായി തുടരാം.
ബാങ്കുകളുടെ പ്രവർത്തനച്ചെലവ് വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് എസ്.ബി.ഐ അധികൃതർ വ്യക്തമാക്കി. അടുത്തിടെ എ.ടി.എം ഇടപാട് നിരക്കുകളിലും ബാങ്ക് മാറ്റം വരുത്തിയിരുന്നു.