

ന്യൂ ഡൽഹി: സൗദി അറേബ്യയിൽ ഇന്ത്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അതേസമയം ഇന്ത്യൻ ഉദ്യോഗസ്ഥർ സൗദി അറേബ്യൻ അധികൃതരുമായി നിരന്തരം ബന്ധപെടുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി എക്സ് പോസ്റ്റിൽ കുറിച്ചു. (Modi)
മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ്സിന് തീ പിടിച്ചാണ് അപകടമുണ്ടായത് എന്നാണ് റിപ്പോർട്ട്. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും ദുരിതബാധിതരായ എല്ലാ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും എക്സിലൂടെ അദ്ദേഹം പറഞ്ഞു. അപകടത്തെത്തുടർന്ന്, ബന്ധുക്കളെ സഹായിക്കുന്നതിനും അടിയന്തര പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി 24/7 കൺട്രോൾ റൂം സജീവമാക്കിയതായി ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു.