National
സൗദി ബസ് അപകടം; ഇന്ത്യക്കാരുടെ കുടുംബങ്ങളെ സഹായിക്കണമെന്ന് മല്ലികാർജുൻ ഖാർഗെ | Mallikarjun Kharge
"ഹൃദയഭേദകമായ നഷ്ടം" എന്ന് വിശേഷിപ്പിസിച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ എക്സ് പോസ്റ്റ്
ന്യൂഡൽഹി: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപമുണ്ടായ ബസ് അപകടത്തിൽ മരിച്ച ഇന്ത്യൻ തീർത്ഥാടകർക്ക് അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി) പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. സംഭവത്തെ "ഹൃദയഭേദകമായ നഷ്ടം" എന്ന് വിശേഷിപ്പിസിച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ എക്സ് പോസ്റ്റ്. ഇരകളുടെ കുടുംബങ്ങൾക്ക് ശരിയായ പിന്തുണയും ആശ്വാസവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും ഇന്ത്യയിലെ സംസ്ഥാന അധികാരികളുമായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. (Mallikarjun Kharge)
തെലങ്കാന മുഖ്യമന്ത്രിയോട് ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണെന്നും ഖാർഗെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

