Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeNationalസാത്താൻകുളം കസ്റ്റഡി മരണം: 9 പോലീസുകാരും കുറ്റക്കാർ; വിധി മാർച്ച് 30-ന്...

സാത്താൻകുളം കസ്റ്റഡി മരണം: 9 പോലീസുകാരും കുറ്റക്കാർ; വിധി മാർച്ച് 30-ന് | Sathankulam Case Verdict

🎙️ Latest Podcast

ചെന്നൈ: തൂത്തുക്കുടി സാത്താൻകുളത്ത് വ്യാപാരിയായ ജയരാജും മകൻ ബെനിക്സും പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് മധുര ജില്ലാ കോടതി കണ്ടെത്തി (Sathankulam Case Verdict). ഇൻസ്പെക്ടർ ശ്രീധർ ഉൾപ്പെടെയുള്ള ഒമ്പത് പേർക്കെതിരെയുള്ള കൊലപാതക കുറ്റം കോടതി ശരിവെച്ചു. ഇവർക്കുള്ള ശിക്ഷാവിധി മാർച്ച് 30 തിങ്കളാഴ്ച പ്രഖ്യാപിക്കും.

ഇൻസ്പെക്ടർ എസ്. ശ്രീധർ,സബ് ഇൻസ്പെക്ടർ പി. രഘു ഗണേഷ്,സബ് ഇൻസ്പെക്ടർ കെ. ബാലകൃഷ്ണൻ,ഹെഡ് കോൺസ്റ്റബിൾ എസ്. മുരുകൻ,ഹെഡ് കോൺസ്റ്റബിൾ എ. സാമിദുരൈ,കോൺസ്റ്റബിൾ എം. മുത്തുരാജ്,കോൺസ്റ്റബിൾ എസ്. ചെല്ലദുരൈ,കോൺസ്റ്റബിൾ എക്സ്. തോമസ് ഫ്രാൻസിസ്,കോൺസ്റ്റബിൾ എസ്. വെയിലുമുത്തു എന്നിവരാണ് പ്രതിപ്പട്ടികയിലെ ഉദ്യോഗസ്ഥർ.മറ്റൊരു പ്രതിയായ കോൺസ്റ്റബിൾ പാൽദുരൈ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

2020 ജൂൺ 19-ന് കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറന്നുവെന്ന് ആരോപിച്ച് ജയരാജിനെയും മകൻ ബെനിക്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ വെച്ച് രാത്രി മുഴുവൻ ഇവർ ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയായി. ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് കോവിൽപട്ടി സബ് ജയിലിലേക്ക് മാറ്റി.

പരിക്കുകൾ മൂലം ആരോഗ്യനില വഷളായതിനെത്തുടർന്ന് ജൂൺ 22-ന് ബെനിക്സും 23-ന് ജയരാജും ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
സംഭവദിവസം സ്റ്റേഷനിലുണ്ടായിരുന്ന വനിതാ ഹെഡ് കോൺസ്റ്റബിളിന്റെ ധീരമായ സാക്ഷിമൊഴിയാണ് പോലീസുകാരുടെ ക്രൂരതകൾ പുറത്തുകൊണ്ടുവരുന്നതിൽ നിർണ്ണായകമായത്.

കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് ജയരാജിന്റെ മകൾ പേഴ്സി പ്രതികരിച്ചു. “ഈ വിധി കസ്റ്റഡി കൊലപാതകങ്ങൾ നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പായിരിക്കണം. ഞങ്ങളുടെ പോരാട്ടം നീതിക്ക് വേണ്ടിയായിരുന്നു,” അവർ പറഞ്ഞു. സി.ബി.ഐ ആണ് കേസ് അന്വേഷിച്ചത്.

News Summary:
A special court in Madurai has found nine police officers guilty in the infamous Sathankulam custodial death case involving trader P. Jayaraj and his son J. Beniks. The incident, which occurred in June 2020 during the COVID-19 lockdown, sparked nationwide outrage after the father-son duo died due to brutal torture in police custody. Inspector S. Sreedhar and eight others were convicted of murder and other charges. The quantum of punishment will be announced on March 30, 2026. The testimony of a woman head constable was a key turning point in securing the conviction against her colleagues.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.