

സരൺ: ബിഹാറിലെ സരൺ ജില്ലയിൽ 11 ദിവസമായി കാണാതായിരുന്നു 11 വയസ്സുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി (Saran Murder Case). മന്ദരൗലി ഗ്രാമവാസിയായ രാജൻ ഗുപ്തയുടെ ഏകമകൻ ശിവം കുമാറാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. അമനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഫിറോസ്പൂർ സെഹ്രി സതി ഗ്രാമത്തിന് സമീപമുള്ള കനാൽ പരിസരത്തെ കുറ്റിക്കാട്ടിൽ നിന്നാണ് ഞായറാഴ്ച വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്.
ഏഴ് സഹോദരിമാരുടെ ഏക സഹോദരനായ ശിവം അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഡിസംബർ 31-ന് വൈകുന്നേരം കളിക്കാനായി വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. എൻ.ഡി.ആർ.എഫ് സംഘവും ഡോഗ് സ്ക്വാഡും ഉൾപ്പെടെ ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ഗ്രാമത്തിലെ സ്ത്രീകൾ പുല്ല് വെട്ടാൻ പോയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. വസ്ത്രങ്ങൾ കണ്ടാണ് സഹോദരി കുട്ടിയെ തിരിച്ചറിഞ്ഞത്.
കുട്ടിയെ മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് പറഞ്ഞു. സംഭവത്തിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം നിലനിൽക്കുകയാണ്. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി അമനൂർ പോലീസ് അറിയിച്ചു.
The body of 11-year-old Shivam Kumar, who had been missing for 11 days, was discovered near a canal in Bihar's Saran district. Shivam, the only son among seven sisters, went missing on December 31 while playing near his house. Police suspect that he was murdered elsewhere a few days ago and his body dumped in the bushes to destroy evidence, leading to widespread outrage in the locality.