

മുംബൈ: മുംബൈയിലെ സാന്താക്രൂസിൽ പുതുവത്സര ആഘോഷങ്ങൾക്കിടയിൽ വിവാഹിതനായ കാമുകനെ ക്രൂരമായി ആക്രമിച്ച് 25-കാരി (Santa Cruz Assault). 44 വയസ്സുകാരനായ കാമുകനെ പുതുവത്സര മധുരം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ജനനേന്ദ്രിയം കത്തികൊണ്ട് അറുത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ മുംബൈയിലെ സിയോൺ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ ഏഴ് വർഷമായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇരുവരും വിവാഹിതരും കുട്ടികളുള്ളവരുമാണ്. തന്റെ ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായും ഇത് തർക്കങ്ങൾക്ക് കാരണമായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ശല്യം സഹിക്കവയ്യാതെ യുവാവ് കുറച്ചുകാലം ബിഹാറിലേക്ക് മാറിയെങ്കിലും യുവതി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നത് തുടർന്നു. ഡിസംബർ 19-ന് യുവാവ് തിരികെ മുംബൈയിലെത്തിയെങ്കിലും യുവതിയുമായി അകലം പാലിക്കുകയായിരുന്നു.
ഡിസംബർ 31-ന് പുലർച്ചെ 1.30-ഓടെയാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ അടുക്കളയിൽ നിന്ന് പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ചാണ് യുവതി ആക്രമിച്ചത്. അമിതമായി രക്തം വാർന്ന നിലയിൽ യുവാവ് തന്റെ സുഹൃത്തുക്കളെയും മക്കളെയും വിവരമറിയിക്കുകയായിരുന്നു. ഇവർ ചേർന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവതിക്കായി മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. യുവാവിന്റെ നില അതീവ ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു.
A 25-year-old married woman in Mumbai allegedly attacked her 44-year-old married lover, cutting his private parts with a vegetable knife after inviting him home for New Year sweets. The victim, who is currently undergoing treatment at Sion Hospital, had reportedly been trying to distance himself from the woman following her constant pressure to marry her. Mumbai police have registered a case and are actively searching for the accused woman who fled the scene after the brutal assault.