
ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജഞ ചെയ്തു ചുമതയേൽക്കും. (Justice Sanjeev Khanna)
രാഷ്ട്രപതിഭവനിൽ രാവിലെ പത്തിനു നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. ആറു മാസമാണ് ചീഫ് ജസ്റ്റീസ് പദവിയിൽ ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ കാലാവധി. 2025 മേയ് 13ന് അദ്ദേഹം വിരമിക്കും. മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്നലെയാണ് വിരമിച്ചത്.