
ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി (സി.എ.ജി) കെ.സഞ്ജയ് മൂർത്തി ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമു മുമ്പാകെ സത്യവാചകം ചൊല്ലിയാണ് സഞ്ജയ് മൂർത്തി അധികാരമേറ്റത്. മുൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് അദ്ദേഹം. (K. Sanjay Murthy)
ഗിരീഷ് ചന്ദ്ര മുർമുവിന്റെ ഈ പദവിയിലെ സേവന കാലം ബുധനാഴ്ച അവസാനിച്ചിരുന്നു. തിങ്കളാഴ്ചയാണ് കേന്ദ്രം സഞ്ജയ് മൂർത്തിയുടെ പേര് പ്രഖ്യാപിച്ചത്. 89 ബാച്ച് ഹിമാചൽ കേഡർ ഐ.എ.എസുകാരനാണ് മൂർത്തി.