
മഹാരാഷ്ട്ര: പൂനെയിലെ ബിബ്‌വേവാഡിയിൽ നിന്ന് ചന്ദന മരം മോഷ്ടിക്കപ്പെട്ടു(Sandalwood). ബിബ്‌വേവാഡി പ്രദേശത്തെ ഒരു ബംഗ്ലാവിന്റെ പരിസരത്ത് നിന്നാണ് ചന്ദനമരം മോഷ്ടിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ചന്ദന മരം മുറിച്ചു മാറ്റിയത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ബംഗ്ലാവിന്റെ ഉടമയായ 49 കാരൻ ബിബ്‌വേവാഡി പോലീസിൽ പരാതി നൽകി.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.