
സംഗം: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ മണൽ നിറച്ച ട്രക്ക് കാറിൽ ഇടിച്ച് അപകടമുണ്ടായി(road accident). അപകടത്തിൽ ഒരു കുടുംബത്തിലെ 7 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 15 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നതായാണ് വിവരം.
ഇവർ ബന്ധുക്കളെ കാണാൻ അത്മാകൂർ സർക്കാർ ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. അപകടമുണ്ടായ ഉടൻ തന്നെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത പോലീസ് ഡ്രൈവർക്കായി തിരച്ചിലിന് ഉത്തരവിട്ടു.
അതേസമയം, അപകടത്തിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് വൈ എസ് ജഗൻ മോഹൻ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി.